‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

18 August 2026
‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റിക്കൊണ്ടുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലിലാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. ഇതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും.

പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ കേന്ദ്ര-സംസ്ഥാന സർക്കാർ രേഖകളിൽ ഇനി ‘കേരളം’ എന്ന് രേഖപ്പെടുത്തും. മലയാളത്തിന് പുറമെ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള എല്ലാ ഇതര ഭാഷകളിലും ഇനി ‘Government of Kerala’ എന്നതിന് പകരം ‘Government of Keralam’ എന്നായിരിക്കും ഔദ്യോഗികമായി ഉപയോഗിക്കുക.