കൊച്ചി മെട്രോ പേര് മാറ്റൽ; സർക്കാർ അറിഞ്ഞിട്ടില്ലെന്ന് വി.ഡി. സതീശൻ

21 August 2026
കൊച്ചി മെട്രോ പേര് മാറ്റൽ; സർക്കാർ അറിഞ്ഞിട്ടില്ലെന്ന് വി.ഡി. സതീശൻ

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വാർത്തകളിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. സർക്കാരിന്റെ പരിഗണനയിൽ ഇത്തരമൊരു ചർച്ചയേ ഇല്ലെന്നും രാവിലെ പുറത്തുവന്ന പത്രവാർത്തകളിലൂടെയാണ് താൻ പോലും ഈ വിവരം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മെട്രോയുടെ പേര് മാറ്റുന്നുവെന്ന വാർത്ത വന്നിട്ടുണ്ടെങ്കിൽ അത് കെ.എം.ആർ.എല്ലിന്റെ (KMRL) ഏകപക്ഷീയമായ പ്രഖ്യാപനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി മെട്രോയുടെ പേര് ‘കേരള മെട്രോ’ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാനായി കെ.എം.ആർ.എൽ. എം.ഡി. ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചതായി വ്യാഴാഴ്ചയാണ് വാർത്തകൾ പുറത്തുവന്നത്.