കൊല്ലം: കൊല്ലത്തെ സ്വകാര്യ ഹോട്ടൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് കണിച്ചുകുളങ്ങര കവലയ്ക്ക് സമീപം വിഷ്ണുനിവാസിൽ വൃന്ദ (27) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെ കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലിന്റെ മുകൾനിലയിൽനിന്ന് താഴേക്ക് ചാടിയ യുവതി തത്സമയം മരണപ്പെടുകയായിരുന്നു.
വൃന്ദയും എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20-നാണ് ഹോട്ടലിൽ മുറിയെടുത്തത്. ഇരുവരും കുറച്ചുനാളുകളായി ഒരുമിച്ചാണ് താമസിച്ചുവന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. യുവാവ് പോലീസ് നിരീക്ഷണത്തിലാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന ദിശ ഹെൽപ്പ് ലൈൻ നമ്പർ: 1056)

