കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.
കണ്ണൂർ വേദി നേരത്തെ പ്രഖ്യാപിച്ചതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നില്ല. സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടല്ല കണ്ണൂരിൽ നിന്ന് വേദി മാറ്റിയതെന്നും, കായികമേള നടത്താൻ കണ്ണൂരിലും കോഴിക്കോടും ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വേദി മാറ്റവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അടുത്ത തവണത്തെ കായികമേളയ്ക്കായി കണ്ണൂരിനെ പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

