പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് ഇ.ഡിയുടെ കത്ത്

8 September 2026
പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് ഇ.ഡിയുടെ കത്ത്

തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, പിണറായിയുടെ മകൾ വീണ വിജയൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇഡി ഡിജിപിക്ക് കത്ത് നൽകി.

മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

ഇഡിയിൽ നിന്ന് കത്ത് ലഭിച്ചതായി ഡിജിപി സ്ഥിരീകരിച്ചു. അൽപ്പസമയം മുൻപാണ് ഓഫീസിൽ കത്ത് ലഭിച്ചതെന്നും, കത്ത് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കത്ത് ഡിജിപി സർക്കാരിന് കൈമാറാനാണ് സാധ്യത.