തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള വൈദ്യുതി നിയന്ത്രണത്തിൽ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഏകീകൃത സമയക്രമം നടപ്പിലാക്കാൻ നിർദേശം. ഒരു പ്രദേശത്ത് ഓരോ ആഴ്ചയിലും ഒരേ സമയത്തുതന്നെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന രീതിയാണ് പ്രാബല്യത്തിൽ വരുന്നത്.
വൈദ്യുതി മുടങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഉപഭോക്താക്കൾക്ക് സന്ദേശം ലഭ്യമാക്കുന്ന പുതിയ സംവിധാനവും ഇന്ന് മുതൽ നിലവിൽ വരും. തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയാണ് ഇപ്പോൾ സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മൊത്തം വൈദ്യുതി ആവശ്യകതയിൽ 700 മെഗാവാട്ടിലധികം കുറവുണ്ടായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

