പാലക്കാട്: അട്ടപ്പാടിയിൽ 35കാരിയെയും നാല് വയസുള്ള കുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതി ഗർഭിണിയാണെന്ന സംശയത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അറസ്റ്റിലായ ബംഗാൾ സ്വദേശി പ്രൊവത് ദാസ് പൊലീസിന് മൊഴി നൽകി.
കൊല്ലപ്പെട്ട പ്രോണിതയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതിയായ പ്രൊവത് ദാസ്. പശ്ചിമ ബംഗാളിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് യുവതിയുടെ ഭർത്താവ് ജോലി ആവശ്യത്തിനായി മംഗലാപുരത്തേക്ക് പോയ സമയത്ത് പ്രതി യുവതിയെയും കുഞ്ഞിനെയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു.
യുവതി ഗർഭിണിയാണോ എന്നറിയാൻ ഇരുവരും കോട്ടത്തറ ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ റിസൾട്ട് വാങ്ങാതെയാണ് ഇവർ മടങ്ങിയത്. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.
അമ്മയെ കഴുത്തറുത്ത് കൊല്ലുന്നത് കണ്ടുനിന്ന കുഞ്ഞിനെ പ്രതി കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു

