അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് സ്വന്തമായി വ്യക്തിഗത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഏജന്റുകൾ ഉണ്ടാകുമെന്ന് മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ്.
ഉപയോക്താക്കളുടെ ലക്ഷ്യങ്ങൾ മനസ്സിലാക്കി ധനകാര്യം, ആരോഗ്യം, പ്രതിദിന ജോലികൾ, വ്യക്തിബന്ധങ്ങൾ എന്നിവയിൽ 24 മണിക്കൂറും സജീവമായി പ്രവർത്തിക്കാൻ ശേഷിയുള്ള തരത്തിലായിരിക്കും ഇവയുടെ വികസനം. വാട്സാപ്പ് പോലുള്ള മെസേജിങ് പ്ലാറ്റ്‌ഫോമുകളിലൂടെയാകും ഇവ പ്രധാനമായും ലഭ്യമാകുക.
വൻതോതിലുള്ള പണമൊഴുക്ക് മെറ്റായുടെ സാമ്പത്തിക ഭദ്രതയെ ബാധിച്ചിട്ടുണ്ട്. പുതിയ ഡാറ്റാ സെന്ററുകൾ ഉൾപ്പെടെയുള്ള എഐ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി വലിയ തുക ചെലവഴിച്ചതിനെ തുടർന്ന് കമ്പനിയുടെ ഫ്രീ കാഷ് ഫ്ലോയിൽ 91 ശതമാനം ഇടിവുണ്ടാവുകയും, രണ്ടാം പാദ സാമ്പത്തിക ഫലങ്ങൾക്ക് ശേഷം മെറ്റായുടെ ഓഹരി മൂല്യം ഏകദേശം 10 ശതമാനം ഇടിയുകയും ചെയ്തു.

