ന്യൂഡൽഹി: ആദിവാസി ഊരുകളുടെ പേര് മാറ്റി ‘ഉന്നതി’ എന്നാക്കിയ നടപടി സർക്കാർ തിരുത്തുമെന്ന് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ തുളസി.
ഊര് മൂപ്പന്മാരുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തിരുത്തൽ വരുത്തുന്നതെന്നും പഴയ പേര് തന്നെ തുടർന്നും നിലനിർത്തുമെന്നും മന്ത്രി ദില്ലിയിൽ വ്യക്തമാക്കി.ഊര് എന്നത് തങ്ങളുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് ഊര് മൂപ്പന്മാർ പറഞ്ഞത്.
അതേസമയം, പട്ടികജാതി മേഖലകളിലെ ‘ഉന്നതി’ എന്ന പേര് മാറ്റമില്ലാതെ തുടരും. ആദിവാസി സമൂഹങ്ങളുടെ ആത്മാഭിമാനത്തിനും പ്രാദേശിക സംസ്കാരത്തിനും മുൻഗണന നൽകിക്കൊണ്ട് തന്നെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

