തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ ഇതുവരെ 121 കോടി രൂപയുടെ വൻ കൃഷിനാശമുണ്ടായതായി റിപ്പോർട്ട്. വെള്ളപ്പൊക്കവും മഴക്കെടുതിയും കാരണം 9,332 ഹെക്ടർ സ്ഥലത്തെ കൃഷിയെ ബാധിക്കുകയും 45,000-ഓളം കർഷകർക്ക് നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
കർഷകരെ എങ്ങനെ സഹായിക്കാം എന്നതിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ചൊവ്വാഴ്ച വിവിധ ധനകാര്യ ഏജൻസികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
അതേസമയം, വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് കാര്യമായി കുറഞ്ഞു തുടങ്ങിയത് താൽക്കാലിക ആശ്വാസത്തിന് വകനൽകുന്നുണ്ട്.

