ദില്ലിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിനെതിരായ അധിക്ഷേപ പരാമർശം: ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ

9 August 2026
ദില്ലിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിനെതിരായ അധിക്ഷേപ പരാമർശം: ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ

കൊച്ചി: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് എറണാകുളം മട്ടാഞ്ചേരിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.

വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രിയോടെ അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.

ജൂലൈ 29-ന് കലാപാഹ്വാനത്തിന് കേസെടുത്ത് 11-ാം ദിവസമാണ് പൊലീസ് നടപടി. വിദ്യാർത്ഥികൾക്കെതിരായ പരാമർശങ്ങൾ അടങ്ങിയ വീഡിയോ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്. തുടർന്നാണ് സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.