ഓണത്തിരക്ക് കുറയ്ക്കാൻ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 കെ.എസ്.ആർ.ടി.സി സർവീസുകൾ

14 August 2026
ഓണത്തിരക്ക് കുറയ്ക്കാൻ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 കെ.എസ്.ആർ.ടി.സി സർവീസുകൾ

തിരുവനന്തപുരം: ഓണാവധിക്കാലത്തെ കടുത്ത യാത്രാതിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി (KSRTC) ബസ് സർവീസുകൾ നടത്താൻ ഉത്തരവായി. കർണാടക ഗതാഗത മന്ത്രി ബി.എസ്. ബൈരതി സുരേഷാണ് ഇതുസംബന്ധിച്ച അടിയന്തര ഉത്തരവിറക്കിയത്.

നേരത്തെ 60 പ്രത്യേക സർവീസുകളായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ യാത്രക്കാരുടെ വർദ്ധിച്ച തിരക്കും ആവശ്യവും കണക്കിലെടുത്ത് ബസുകളുടെ എണ്ണം 150 ആയി ഉയർത്തുകയായിരുന്നു.

കെ.സി. വേണുഗോപാൽ എം.പി നൽകിയ പ്രത്യേക നിർദ്ദേശം പരിഗണിച്ചാണ് കർണാടക സർക്കാർ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തയ്യാറായത്.