സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: 5 ജില്ലകളിൽ യെല്ലോ അലർട്ട്; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം

19 August 2026
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: 5 ജില്ലകളിൽ യെല്ലോ അലർട്ട്; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (ഓഗസ്റ്റ് 19, 20) മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.