ഓണാശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

26 August 2026
ഓണാശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള കേരളീയർക്ക് ഓണാശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. വിളവെടുപ്പിന്റെ ആഘോഷമായ ഓണം കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും അതുല്യ ഉദാഹരണമാണെന്ന് രാഷ്ട്രപതി തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.

സാംസ്‌കാരികവും മതപരവുമായ അതിർവരമ്പുകൾക്കപ്പുറം ഒത്തൊരുമയുടെയും ഐക്യത്തിന്റെയും പ്രാധാന്യം ജനങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു ആഘോഷമാണിത്. നമ്മുടെ കർഷകരോടും പ്രകൃതിയോടും നന്ദി പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഈ ഉത്സവം.

“ഓണത്തിന്റെ ശുഭകരമായ ഈ വേളയിൽ, എല്ലാ പൗരന്മാർക്കും പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എന്റെ മലയാളി സഹോദരീ സഹോദരന്മാർക്ക് ആശംസകൾ നേരുന്നു,” രാഷ്ട്രപതി കുറിച്ചു.