കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

2 September 2026
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിൽ ശക്തമായ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി.ഡി.സതീശൻ.കാന്തപുരത്തിന്റെ പ്രസ്താവനയോട് പൂർണ്ണമായും വിയോജിക്കുന്നുവെന്നും ഇത്തരം നിലപാടുകൾ പുരോഗമന കേരളത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇത്തരം പരാമർശങ്ങളോട് ശക്തമായ എതിർപ്പാണുള്ളത്. ഇവ ഇസ്ലാമിനെപ്പോലും തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാചക പത്നിമാരിൽ ഒരാൾ ബിസിനസുകാരിയായിരുന്നു. അങ്ങനെയിരിക്കെ 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങൾ 21-ാം നൂറ്റാണ്ടിൽ ആവർത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി