ക്യാമറക്കണ്ണുകളെ പറ്റിക്കാൻ പുതിയ തന്ത്രം: മനുഷ്യരെ അപ്രത്യക്ഷമാക്കുന്ന ഷർട്ടുമായി ഡിസൈനർ; ശാസ്ത്ര ലോകത്ത് ശ്രദ്ധ നേടി ഡിജിറ്റൽ കാമഫ്ലാഷ്

3 September 2026
ക്യാമറക്കണ്ണുകളെ പറ്റിക്കാൻ പുതിയ തന്ത്രം: മനുഷ്യരെ അപ്രത്യക്ഷമാക്കുന്ന ഷർട്ടുമായി ഡിസൈനർ; ശാസ്ത്ര ലോകത്ത് ശ്രദ്ധ നേടി ഡിജിറ്റൽ കാമഫ്ലാഷ്

എഐ (AI) അധിഷ്ഠിത വീഡിയോ നിരീക്ഷണ ക്യാമറകളുടെ കണ്ണുവെട്ടിച്ച് മനുഷ്യരെ അപ്രത്യക്ഷരാക്കാൻ കഴിയുന്ന പ്രത്യേക ഷർട്ട് രൂപകൽപ്പന ചെയ്ത് ജർമൻ ഡിസൈനർ സൈമൺ വെക്കർട്ട്

. ‘ഡിജിറ്റൽ കാമഫ്ലാഷ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വസ്ത്രത്തിൽ കടുത്ത നിറങ്ങളും സങ്കീർണ്ണമായ പ്രത്യേക പാറ്റേണുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ദൃശ്യങ്ങൾ വിശകലനം ചെയ്ത് മനുഷ്യശരീരത്തിന്റെ ആകൃതിയും അതിരുകളും തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യയെ ആശയക്കുഴപ്പത്തിലാക്കാൻ ഈ പാറ്റേണുകൾക്ക് സാധിക്കും.

എഐയുടെ തന്നെ സഹായത്തോടെ ‘അഡ്വേഴ്സേറിയൽ ലൂപ്പ്’ എന്ന രീതി ഉപയോഗിച്ച് നിരന്തരം പരീക്ഷണങ്ങൾ നടത്തിയാണ് വെക്കർട്ട് ഈ പ്രത്യേക പാറ്റേൺ വികസിപ്പിച്ചത്. ജനപ്രിയ ഓപ്പൺ സോഴ്സ് സിസ്റ്റമായ ‘യോലോ’ (YOLO) ഉൾപ്പെടെയുള്ള ഒബ്ജക്റ്റ് ഡിറ്റക്ഷൻ സംവിധാനങ്ങളിൽ ഇത് വിജയം കണ്ടു.

എന്നാൽ എല്ലാ സിസിടിവി ക്യാമറകളെയും പരാജയപ്പെടുത്താൻ ഇതിന് സാധിക്കില്ലെന്ന് ഡിസൈനർ വ്യക്തമാക്കുന്നു. നിലവിലെ എഐ നിരീക്ഷണ സംവിധാനങ്ങളിലെ സാങ്കേതികപരമായ ദൗർബല്യങ്ങൾ തുറന്നുകാട്ടുകയാണ് ഈ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം.