തിരുവനന്തപുരം: കേന്ദ്ര ഉൽപ്പാദന നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവും ദേശീയ വിപണിയിലെ പ്രതിസന്ധിയും കാരണം സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈകീട്ട് 6.30 മുതൽ രാത്രി 12 മണി വരെയാണ് നിയന്ത്രണത്തിന് സാധ്യതയുള്ളത്.
കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയിൽ ഈ സമയളവിൽ ഏകദേശം 700 മെഗാവാട്ടിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻകരുതൽ നടപടിയായി വൈദ്യുതി നിയന്ത്രണത്തിന് അധികൃതർ തീരുമാനിച്ചത്.

