പിഎം ശ്രീ: കേന്ദ്രം രണ്ടാമതും കത്തയച്ചു; മുഖ്യമന്ത്രി നിലപാട് അറിയിക്കും – പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ

11 September 2026
പിഎം ശ്രീ: കേന്ദ്രം രണ്ടാമതും കത്തയച്ചു; മുഖ്യമന്ത്രി നിലപാട് അറിയിക്കും – പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് രണ്ടാമതും കത്ത് ലഭിച്ചതായി പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ സ്ഥിരീകരിച്ചു. കേന്ദ്രത്തിന്റെ കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ടെന്നും വിഷയം സർക്കാറിന്റെയും മുന്നണിയുടെയും ശ്രദ്ധയിൽപ്പെടുത്തി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ സർക്കാരും യു.ഡി.എഫ് മുന്നണിയും വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമായിരിക്കും ഭാവി നിലപാട് വ്യക്തമാക്കുക. ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷമായിരിക്കും പിഎം ശ്രീ പദ്ധതിയുടെ ഭാവി നിശ്ചയിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതി പൂർണ്ണമായും തള്ളിക്കളയണോ അതോ നിബന്ധനകളോടെ സ്വീകരിക്കണോ എന്ന കാര്യം വരുംദിവസങ്ങളിൽ ആലോചിച്ചു തീരുമാനിക്കും.