കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കൊച്ചിയിലെ സിബിഐ കോടതി വെറുതെ വിട്ടു. വിചാരണ നേരിട്ട 31 പ്രതികളിൽ 13 പേരെ കോടതി കുറ്റക്കാരായി കണ്ടെത്തുകയും 18 പേരെ വെറുതെ വിടുകയും ചെയ്തു.
തെളിവുകളുടെ അഭാവത്തിലാണ് പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരടക്കമുള്ള പ്രതികളെ വെറുതെ വിടാൻ കോടതി തീരുമാനിച്ചത്. 2012 ഫെബ്രുവരി 12-നാണ് കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകനായിരുന്ന 23 വയസ്സുകാരൻ അബ്ദുൽ ഷുക്കൂർ ചുള്ളിയോട് വയലിൽവെച്ച് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആകെ 33 പ്രതികളുണ്ടായിരുന്നെങ്കിലും വിചാരണയ്ക്കിടെ രണ്ട് പേർ മരണപ്പെട്ടിരുന്നു.

