പായം പഞ്ചായത്തിൽ 1,206 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി; പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു

22 November 2026
പായം പഞ്ചായത്തിൽ 1,206 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി; പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു

ഇരിട്ടി: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ പായം പഞ്ചായത്ത് തല ഉദ്ഘാടനം വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ (FHC) വെച്ച് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ നിർവഹിച്ചു.

പായം പഞ്ചായത്തിലെ അഞ്ച് വയസ്സുവരെ പ്രായമുള്ള 1,206 കുട്ടികൾക്കാണ് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രത്യേകം സജ്ജമാക്കിയ 12 ബൂത്തുകൾ വഴി രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് തുള്ളിമരുന്ന് വിതരണം.

ചടങ്ങിൽ വാർഡ് മെമ്പർ ഡെന്നിസ് മാണി, മെഡിക്കൽ ഓഫീസർ ഡോ. നിട്ടു തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുറ്റിയാനി, പബ്ലിക് ഹെൽത്ത് നഴ്സ് (PHN) മിനി ജോൺ എന്നിവർ സംസാരിച്ചു.