തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയം ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ യുഡിഎഫ് ഉപസമിതി രൂപീകരിച്ചു. മുൻ എം.എൽ.എ. കെ. ശിവദാസൻ നായർ കൺവീനറായ സമിതിയെ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പ്രഖ്യാപിച്ചത്. വിശദമായ ചർച്ചകൾക്ക് ശേഷം നിർദേശങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്.
കൺവീനർക്ക് പുറമേ അങ്കമാലി മുൻ എം.എൽ.എ. പി.ജെ. ജോയ്, ജെ. ജയന്ത് എം.എൽ.എ. എന്നിവരാണ് സമിതിയിലെ കോൺഗ്രസ് പ്രതിനിധികൾ. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മുൻ എം.പി. ജോയ് എബ്രഹാം, ആർ.എസ്.പി.യിൽ നിന്ന് വിഷ്ണുമോഹൻ എം.എൽ.എ., കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിന്ന് പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, സി.എം.പി.യിൽ നിന്ന് സി.എ. അജീർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
മദ്യനയവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉപസമിതി പരിശോധിക്കും. ഈ മാസം 30-ന് മുൻപ് പുതിയ മദ്യനയം രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

