പട്ടാന്നൂർ കെ.പി.സി. ഹയർ സെക്കൻഡറി സ്കൂളിൽ ഭരണഘടനാ ദിനാഘോഷം; ‘പൗരനേത്രം’ സംഘടിപ്പിച്ചു

26 November 2026
പട്ടാന്നൂർ കെ.പി.സി. ഹയർ സെക്കൻഡറി സ്കൂളിൽ ഭരണഘടനാ ദിനാഘോഷം; ‘പൗരനേത്രം’ സംഘടിപ്പിച്ചു

പട്ടാന്നൂർ: പട്ടാന്നൂർ കെ.പി.സി. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ‘പൗരനേത്രം’ എന്ന പേരിൽ വിപുലമായി ആഘോഷിച്ചു. സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയംഗം ഒ.കെ. ജയകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

തുടർന്ന് ‘ഭരണഘടന നിർമ്മാണ ചരിത്രം’ എന്ന വിഷയത്തിൽ ഡോ. രാകേഷ് കെ. ബോധവൽക്കരണ ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു വെങ്ങാട്ടേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ. രാജീവ്, സ്റ്റാഫ് സെക്രട്ടറി ശ്രീകാന്ത് കോടേരി, ദിലീപ് കുയിലൂർ, എൻ.എസ്.എസ്. ലീഡർ അഭ്യുദ് ആർ. കൃഷ്ണ എന്നിവർ ചടങ്ങിൽ സംസാരിച്ചു. നൂറോളം എൻ.എസ്.എസ്. വളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.