തിരുവനന്തപുരം: ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. 5 വർഷം സംസ്ഥാനത്ത് നടപ്പാക്കുന്ന വികസനങ്ങളുടെ ദിശാസൂചികയാണ് ഈ ബഡ്ജറ്റെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി ബജറ്റിലെ പ്രധാന ഭാഗങ്ങൾ എഴുതിയത് അദ്ദേഹം തന്നെയാണെന്നാണ് വിവരം.
5 വർഷം സംസ്ഥാനത്ത് നടപ്പാക്കുന്ന വികസനങ്ങളുടെ ദിശാസൂചികയായിരിക്കും യുഡിഎഫ് സർക്കാരിന്റെ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമെന്നും സതീശൻ. സംസ്ഥാനം നേരിടുന്നത് വലിയ സാമ്പത്തിക വെല്ലുവിളിയാണെന്നും കേന്ദ്ര വിഹിതത്തിലും കുറവ് വന്നെന്നും ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി.
കേരള ബജറ്റിൽ മലബാറിലെ ഫുട്ബോൾ വികസനത്തിനായി 50 കോടി രൂപ വകയിരുത്തിയത് കായിക മേഖലയ്ക്ക് വലിയൊരു ഉണർവാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം വരുന്നതിനൊപ്പം 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള ‘മിഷൻ 2036’ പദ്ധതിയും ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പ്രധാന സുരക്ഷാ പദ്ധതിയാണ് ‘മകൾക്കൊപ്പം’.
കേരളത്തിന്റെ സംസ്ഥാന ബജറ്റിലും സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഈ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. കാമ്പസുകളെ ‘ഗേൾസ് ഫ്രണ്ട്ലി’ (Girls-friendly) ആക്കി മാറ്റാനും എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കാനും സർക്കാരിന്റെ പുതിയ പദ്ധതികളിൽ ലക്ഷ്യമിടുന്നു.
ബജറ്റിൽ ജെൻ സി സ്റ്റാർട്ടപ്പുകൾക്കായി 50 കോടി രൂപ മാറ്റിവെച്ചു. ഡിജിറ്റൽ ധാർമ്മികത, സ്വകാര്യത, സൈബർ സുരക്ഷ, മാനുഷിക മൂല്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുന്ന സ്റ്റാർട്ടപ്പുകൾ, ഇന്നൊവേഷൻ ഹബുകൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്മാർട്ട് വ്യവസായങ്ങൾ എന്നിവ വികസിപ്പിക്കാനും യുവതലമുറയുടെ സാങ്കേതിക കഴിവുകൾ പ്രയോജനപ്പെടുത്താനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി ബജറ്റിൽ 600 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ പ്രഖ്യാപനം നടത്തിയിരുന്നു.
ഇതിനൊപ്പം ആശാ വർക്കർമാരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി ബജറ്റിൽ 600 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ പദ്ധതിയെക്കുറിച്ച് പ്രത്യേകം പരാമർശിച്ചു. കൂടാതെ, ആശാ വർക്കർമാരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അവലോകനം ചെയ്യുന്നതിനും, കിഫ്ബിയുടെ (KIIFB) നിലവിലെ പ്രവര്‍ത്തനരീതികള്‍ പഠിച്ച് ഘടന സമഗ്രമായി പരിഷ്‌കരിക്കുന്നതിനുമായി പ്രത്യേക വിദഗ്ധ സമിതിയെ നിയമിക്കാൻ കേരള സർക്കാർ തീരുമാനിച്ചു
വായനാദിനത്തിലാണ് വി.ഡി. സതീശന്റെ കന്നി ബജറ്റ് അവതരണം നടന്നത്. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങിയത്. എംഎൽഎമാർക്കും മന്ത്രിമാർക്കും ഹസ്തദാനം നൽകിയു ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ആലിംഗനം ചെയ്ത് ഇരിപ്പിടത്തിലേക്കു പ്രവേശിച്ച ശേഷമാണ് ധനമന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിച്ചത്.

