സൗദി അറേബ്യയിലെ പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണ് 14 പേർ മരിച്ചു.
കിഴക്കൻ പ്രവിശ്യയിലെ രാസ് തനൂറയിൽ ഇന്ന് രാവിലെയാണ് ദരുണമായ ഈ അപകടം ഉണ്ടായത്. മരിച്ചവരെല്ലാം സൗദി പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 6 മണിയോടെയാണ് ഹെലികോപ്റ്റർ തകർന്നു വീണതെന്ന് സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. എന്നാൽ അപകടമുണ്ടാകാനുള്ള കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ നാല് മാസത്തോളമായി നിർത്തിവച്ചിരുന്ന ഗൾഫിലെ റാസ് തനുര ടെർമിനലിൽ നിന്നുള്ള ക്രൂഡ് ഓയിൽ ലോഡിംഗ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരാംകോ പുനരാരംഭിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച ഹെലികോപ്റ്റർ ദുരന്തം ഉണ്ടായിരിക്കുന്നത്.

