മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയ്ക്ക് തകർപ്പൻ ജയം. ആവേശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കോ തോൽപ്പിച്ചത്. എന്നാൽ, ഗോളുകളേക്കാൾ റഫറി പുറത്തെടുത്ത മൂന്ന് ചുവപ്പുകാർഡുകളാണ് ഇപ്പോൾ കായികലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്.
മത്സരത്തിൽ രണ്ട് ഗോളുകൾ പിറന്നപ്പോൾ മൂന്ന് കളിക്കാരാണ് ചുവപ്പുകാർഡ് കണ്ട് പുറത്തായത്. ഇതിൽ രണ്ടെണ്ണം ദക്ഷിണാഫ്രിക്കയ്ക്കും ഒരെണ്ണം മെക്സിക്കോയ്ക്കുമാണ് ലഭിച്ചത്. ദക്ഷിണാഫ്രിക്കൻ മിഡ്ഫീൽഡർമാരായ സ്ഫെഫെലോ സിതോൾ, തെംബ സ്വാൻ എന്നിവരും മെക്സിക്കൻ ഡിഫൻഡർ സെസാർ മോണ്ടസുമാണ് ആദ്യ കളിയിൽ തന്നെ ചുവപ്പു കാർഡ് വാങ്ങി കളം വിട്ടത്.
32 വർഷത്തെ ചരിത്രം തിരുത്തി കുറിച്ചു1994 ലോകകപ്പിലെ ജർമ്മനി-ബൊളീവിയ ഉദ്ഘാടന മത്സരത്തിൽ ബൊളീവിയൻ താരം മാർക്കോ എച്ചെവറിക്ക് റെഡ് കാർഡ് ലഭിച്ചതിന് ശേഷം, ഇതാദ്യമായാണ് മറ്റൊരു ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ തന്നെ ചുവപ്പ് കാർഡ് ഉയരുന്നത്.
കൂടാതെ ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ മൂന്ന് കളിക്കാർ ചുവപ്പു കാർഡ് കണ്ട് പുറത്താകുന്നത് 20 വർഷത്തിന് ശേഷമാണ്.കഴിഞ്ഞ 2018 ലെ റഷ്യ ലോകകപ്പിലും 2022 ലെ ഖത്തർ ലോകകപ്പിലും ടൂർണമെന്റിലുടനീളം ആകെ നാല് ചുവപ്പ് കാർഡുകൾ മാത്രമാണ് റഫറിമാർ പുറത്തെടുത്തിരുന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ, ഉദ്ഘാടന മത്സരത്തിൽ തന്നെ മൂന്ന് കാർഡുകൾ നൽകിയ റഫറി വിൽട്ടൺ സാംപയുടെ പ്രകടനത്തെക്കുറിച്ചാണ് ഇപ്പോൾ ആരാധകരും ഫുട്ബോൾ നിരീക്ഷകരും ചർച്ച ചെയ്യുന്നത്..മത്സരത്തിൽ രണ്ട് ഗോളുകൾ പിറന്നപ്പോൾ മൂന്ന് കളിക്കാരാണ് ചുവപ്പുകാർഡ് കണ്ട് പുറത്തായത്.
ഇതിൽ രണ്ടെണ്ണം ദക്ഷിണാഫ്രിക്കയ്ക്കും ഒരെണ്ണം മെക്സിക്കോയ്ക്കുമാണ് ലഭിച്ചത്. ദക്ഷിണാഫ്രിക്കൻ മിഡ്ഫീൽഡർമാരായ സ്ഫെഫെലോ സിതോൾ, തെംബ സ്വാൻ എന്നിവരും മെക്സിക്കൻ ഡിഫൻഡർ സെസാർ മോണ്ടസുമാണ് ആദ്യ കളിയിൽ തന്നെ ചുവപ്പു കാർഡ് വാങ്ങി കളം വിട്ടത്.
32 വർഷത്തെ ചരിത്രം തിരുത്തി കുറിച്ചു1994 ലോകകപ്പിലെ ജർമ്മനി-ബൊളീവിയ ഉദ്ഘാടന മത്സരത്തിൽ ബൊളീവിയൻ താരം മാർക്കോ എച്ചെവറിക്ക് റെഡ് കാർഡ് ലഭിച്ചതിന് ശേഷം, ഇതാദ്യമായാണ് മറ്റൊരു ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ തന്നെ ചുവപ്പ് കാർഡ് ഉയരുന്നത്. കൂടാതെ ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ മൂന്ന് കളിക്കാർ ചുവപ്പു കാർഡ് കണ്ട് പുറത്താകുന്നത് 20 വർഷത്തിന് ശേഷമാണ്.
കഴിഞ്ഞ 2018 ലെ റഷ്യ ലോകകപ്പിലും 2022 ലെ ഖത്തർ ലോകകപ്പിലും ടൂർണമെന്റിലുടനീളം ആകെ നാല് ചുവപ്പ് കാർഡുകൾ മാത്രമാണ് റഫറിമാർ പുറത്തെടുത്തിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ, ഉദ്ഘാടന മത്സരത്തിൽ തന്നെ മൂന്ന് കാർഡുകൾ നൽകിയ റഫറി വിൽട്ടൺ സാംപയുടെ പ്രകടനത്തെക്കുറിച്ചാണ് ഇപ്പോൾ ആരാധകരും ഫുട്ബോൾ നിരീക്ഷകരും ചർച്ച ചെയ്യുന്നത്.

