പത്തനംതിട്ട: വിവാദമായ ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തു. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളിലേക്ക് നേതൃത്വം കടന്നില്ല.
പാർട്ടിയിൽ നിന്ന് പൂർണ്ണമായി പുറത്താക്കിയാൽ ശബരിമലയിലെ പല രഹസ്യങ്ങളും താൻ തുറന്നുപറയുമെന്ന് പത്മകുമാർ പാർട്ടിക്കുള്ളിലും അടുത്ത സുഹൃത്തുക്കളോടും സൂചന നൽകിയിരുന്നു.
ശബരിമലയിലെ കട്ടിളപ്പാളി കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ എട്ടാം പ്രതിയാണ് എ. പത്മകുമാർ. 2025 നവംബർ 20-നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം (SIT) പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ പ്രധാന സൂത്രധാരനും ഒന്നാം പ്രതിയുമായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി പത്മകുമാറിന് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളും മൊഴികളും അന്വേഷണസംഘം ശേഖരിച്ചിരുന്നു.

