വെടിനിർത്തൽ ലംഘനത്തിൽ പ്രതിഷേധിച്ച് ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

20 June 2026
വെടിനിർത്തൽ ലംഘനത്തിൽ പ്രതിഷേധിച്ച് ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

ടെഹ്‌റാൻ: അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിൽ പ്രതിഷേധിച്ച് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതായി ഇറാന്റെ പ്രഖ്യാപനം. ഇറാനിയൻ മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്.

അമേരിക്കയുമായി സമാധാനക്കരാർ ഒപ്പുവെച്ച് ദിവസങ്ങൾക്കകമാണ് പശ്ചിമേഷ്യയെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.

ഇസ്രയേലും യുഎസും കരാർ വ്യവസ്ഥകൾ ലംഘിച്ചതിൽ പ്രതിഷേധിച്ച് ഹോർമുസ് വഴിയുള്ള എല്ലാവിധ കപ്പൽ ഗതാഗതവും അടിയന്തരമായി നിർത്തിവയ്ക്കുകയാണെന്ന് ഇറാന്റെ ഉന്നത സൈനിക കമാൻഡായ ഖാതം അൽ അൻബിയ സെൻട്രൽ ആസ്ഥാനം അറിയിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ (Mehr News Agency) ആണ് സൈന്യത്തെ ഉദ്ധരിച്ച് ഈ വിവരം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് കടുത്ത വ്യോമാക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും നടത്തിയിരുന്നു. ഈ ആക്രമണങ്ങളിൽ 5 പേർ കൊല്ലപ്പെടുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.