നെടുമ്പാശേരി അപകടം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

17 October 2026
നെടുമ്പാശേരി അപകടം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശേരി അപകടത്തിൽ മൂന്ന് പേർ മരിച്ച കേസിൽ പ്രതികൾക്ക് തിരിച്ചടി. കേസിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ഇന്നലെ വാദം പൂർത്തിയായ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ചയോടെയാണ് കോടതി വിധി പ്രസ്താവിച്ചത്.

അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ ഒന്നാം പ്രതിക്കെതിരെ നരഹത്യക്കുറ്റവും മറ്റ് മൂന്ന് പ്രതികൾക്കെതിരെ പ്രേരണാകുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.