ജലപീരങ്കി;മലിനജലമെന്നാരോപിച്ച് വെള്ളക്കുപ്പിയുമായി പ്രതിപക്ഷ നേതാവ് സഭയിൽ

22 June 2026
ജലപീരങ്കി;മലിനജലമെന്നാരോപിച്ച് വെള്ളക്കുപ്പിയുമായി പ്രതിപക്ഷ നേതാവ് സഭയിൽ

തിരുവനന്തപുരം: പിഎം ശ്രീ കരാറിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് എവൈഎഫും എഐഎസ്എഫും നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് പ്രയോഗിച്ച ജലപീരങ്കിയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്.

പ്രതിഷേധക്കാർക്ക് നേരെ പോലീസ് ഉപയോഗിച്ചത് വിഷലിപ്തമായ മലിനജലമാണെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് സഭയിൽ വെള്ളക്കുപ്പിയുമായി എത്തി.

സമരക്കാർക്ക് നേരെ പോലീസ് പ്രയോഗിച്ചത് അമീബിക് മസ്തിഷ്ക ജ്വരം പോലുള്ള മാരക രോഗങ്ങൾ പകർത്താൻ സാധ്യതയുള്ള അത്യന്തം അപകടകരമായ മലിനജലമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

എന്നാൽ, ജലപീരങ്കി പ്രയോഗം ഇതാദ്യമായല്ലെന്നും ടാങ്കിൽ എന്തെങ്കിലും പഴയകാലത്തെ അഴുക്കാണോ എന്ന് അറിയില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി.

സാധാരണയായി വാട്ടർ അതോറിറ്റിയിൽനിന്നുള്ള വെള്ളമാണ് ജലപീരങ്കിയിൽ നിറയ്ക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. എങ്കിലും, പ്രതിപക്ഷത്തിന്റെ ആശങ്ക കണക്കിലെടുത്ത് വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സാമ്പിൾ ലാബിലേക്ക് അയക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ലാബ് പരിശോധനാഫലം വന്നതിനുശേഷം വിഷയം കൂടുതൽ ചർച്ചചെയ്യാമെന്ന് സ്പീക്കറും വ്യക്തമാക്കി.