തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ പുറത്ത്.
ഇന്ന് സംസ്ഥാനത്ത് ഒരാൾക്ക് മാത്രമാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിലാണ് ഇന്ന് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്.
ജൂൺ മാസം മാത്രം സംസ്ഥാനത്ത് ആകെ 191 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധയെ തുടർന്ന് ഈ മാസം 6 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

