കൊച്ചി: നടൻ ടിനി ടോമിനെതിരായ പരാതിയിൽ മൊഴി നൽകാനെത്തിയ നടി അൻസിബ ഹസൻ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെത്തുടർന്ന് മൊഴി നൽകാതെ മടങ്ങി.
പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് വൈകിട്ട് കടവന്ത്ര സ്റ്റേഷനിലെത്തിയ താരം മണിക്കൂറുകളോളം കാത്തുനിന്നിട്ടും മൊഴി രേഖപ്പെടുത്താൻ പോലീസ് തയ്യാറായില്ല.
മൊഴിയെടുക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഇല്ലെന്ന മറുപടിയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. പോലീസിന്റേത് തികച്ചും നിരുത്തരവാദപരമായ സമീപനമാണെന്ന് അൻസിബ മാധ്യമങ്ങളോട് പ്രതികരിച്ചു.

