കൊച്ചി: ജൂതപ്പള്ളിക്ക് മുൻപിൽ തീയിട്ട സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിച്ച് പൊലീസും കേന്ദ്ര അന്വേഷണ ഏജൻസികളും. സംഭവവുമായി ബന്ധപ്പെട്ട് പുത്തൻകുരിശ് സ്വദേശി എബിൻ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ ഫോണിൽ നിന്ന് നിർണായകമായ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെടുത്തതാണ് കേസിൽ വഴിത്തിരിവായിരിക്കുന്നത്.
ജൂതപ്പള്ളിക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങൾ പ്രതി തൻ്റെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ഇത് ചിലർക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. പ്രതിയുടെ മാനസികനില സംബന്ധിച്ചും വിശദമായ പരിശോധനകൾ നടക്കുന്നുണ്ട്.

