തിരുവനന്തപുരം: ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങൾ പതിപ്പിക്കുന്നതിന് അനുമതി നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കുന്നതിനാണ് ഈ തീരുമാനം.
സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ചിട്ടുള്ള വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ ഉടൻ തന്നെ ഒരു സമഗ്ര ഗതാഗതനയം നടപ്പാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ബസുകളിൽ പരസ്യം നൽകാൻ അനുമതി നൽകിയ ഗതാഗത വകുപ്പിന്റെ പുതിയ പ്രഖ്യാപനത്തെ സ്വകാര്യ ബസ് ഉടമകൾ സ്വാഗതം ചെയ്തിട്ടുണ്ട്.

