വിഴിഞ്ഞം എംഡി മാറ്റം: അവരുടെ പാർട്ടിയിൽ നിന്ന് തന്നെ കൃത്യമായ മറുപടി ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

15 July 2026
വിഴിഞ്ഞം എംഡി മാറ്റം: അവരുടെ പാർട്ടിയിൽ നിന്ന് തന്നെ കൃത്യമായ മറുപടി ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിഷയത്തിൽ കേരളത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് സിപിഐഎമ്മിനുള്ളിലെ ഭിന്നതകൾ തന്നെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുൻ സർക്കാരിന്റെ കാലത്ത് വിഴിഞ്ഞം കരാർ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടിക്കൊടുത്തു. പദ്ധതി വൈകിയതിന് അദാനി ഗ്രൂപ്പ് നൽകേണ്ടിയിരുന്ന 219 കോടി രൂപയുടെ പിഴ ഇളവ് ചെയ്തു. ഇത് എന്ത് തരത്തിലുള്ള ഡീലാണ്? എന്ന് മുഖ്യമന്ത്രി ചോദിച്ചു. മുൻപ് ഇത്തരം ഇടപാടുകൾ നടത്തിയ പരിചയം വെച്ചാണോ മറ്റുള്ളവരെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വിഴിഞ്ഞം പോർട്ട് എംഡിയെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐഎമ്മിന് അവരുടെ പാർട്ടിയിൽ നിന്ന് തന്നെ കൃത്യമായ മറുപടി ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എംഡിയെ മാറ്റിയതിൽ തെറ്റില്ലെന്ന് ഭരണപക്ഷത്തെ സീനിയർ നേതാക്കൾ തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വികസന താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.