ദുബായ്: യു.എസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ കുവൈത്തിന് നേരെ ഇറാന്റെ കനത്ത മിസൈൽ-ഡ്രോൺ ആക്രമണം. ആക്രമണത്തിൽ കുവൈത്തിലെ കുടിവെള്ള ശുദ്ധീകരണ-വൈദ്യുതി പ്ലാന്റുകൾക്കും വിമാനത്താവളത്തിനും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുവൈത്ത് തങ്ങളുടെ വ്യോമപാത താൽക്കാലികമായി പൂർണ്ണമായും അടച്ചു.
വ്യോമപാത അടച്ചതിനെത്തുടർന്ന് ജൂലൈ 18-ലെ തങ്ങളുടെ ഭൂരിഭാഗം വിമാന സർവീസുകളും പുനഃക്രമീകരിക്കുകയാണെന്ന് കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സ് ഔദ്യോഗികമായി അറിയിച്ചു.ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നൽകിയിട്ടുള്ള ഫോൺ നമ്പറുകളിലേക്ക് അയക്കുന്ന അറിയിപ്പുകളും ടെക്സ്റ്റ് മെസ്സേജുകളും യാത്രക്കാർ സദാസമയവും ശ്രദ്ധിക്കണം.

