കാസർകോട് കളക്ടറേറ്റിലെ ക്ലർക്കിന്റെ മരണം: എ.ഡി.എമ്മിന് അന്വേഷണച്ചുമതല നൽകി ജില്ലാ കളക്ടർ

10 August 2026
കാസർകോട് കളക്ടറേറ്റിലെ ക്ലർക്കിന്റെ മരണം: എ.ഡി.എമ്മിന് അന്വേഷണച്ചുമതല നൽകി ജില്ലാ കളക്ടർ

കാസർകോട് : കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ മരണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ.

വിഷം ഉള്ളിൽച്ചെന്ന ആശാലതയെ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് കണ്ണൂരിലെയും കോഴിക്കോട്ടെയും ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇന്നലെ മരണം സംഭവിച്ചത്.