ചെന്നൈ: ചെന്നൈയിലെ മഹാബലിപുരത്ത് നടന്ന 31-ാമത് ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ തങ്ങളുടെ മുൻനിലപാടുകൾ ആവർത്തിച്ച് കേരളവും തമിഴ്നാടും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയണമെന്ന ആവശ്യം കേരളം വീണ്ടും ശക്തമായി ഉന്നയിച്ചു.
പുതിയ അണക്കെട്ടിന്റെ പൂർണ്ണ നിർമ്മാണച്ചെലവ് കേരളം തന്നെ വഹിക്കാമെന്നും അണക്കെട്ടിനായി അനുയോജ്യമായ സ്ഥലം തമിഴ്നാടിന് തീരുമാനിക്കാമെന്നുമാണ് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ യോഗത്തെ അറിയിച്ചത്.
എന്നാൽ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണ് തമിഴ്നാട്. യോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഈ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി.

