തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന രേഖപ്പെടുത്തുന്നു. ഈ മാസം ഇതുവരെ 20 ഇൻഫ്ലുവൻസ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് മരണവും 724 രോഗബാധയുമാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ, ഈ മാസം ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം 251 ആയി വർധിച്ചു.
ഈ വർഷം ഇതുവരെ 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേർ മരിക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ആകെയുണ്ടായ ഇൻഫ്ലുവൻസ കേസുകൾ 6,182-ഉം മരണങ്ങൾ 40-ഉം ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇൻഫ്ലുവൻസ മൂലമുള്ള മരണം ഈ വർഷം ഇരട്ടിയായെന്നാണ് ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

