സംസ്ഥാനവ്യാപകമായി ഡിവൈഎഫ്ഐ – എസ്എഫ്ഐ പ്രതിഷേധം: പലയിടത്തും സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

1 October 2026
സംസ്ഥാനവ്യാപകമായി ഡിവൈഎഫ്ഐ – എസ്എഫ്ഐ പ്രതിഷേധം: പലയിടത്തും സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐയും ഡിവൈഎഫ്ഐയും സംസ്ഥാനവ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

പലയിടങ്ങളിലും പ്രതിഷേധം കടുത്ത സംഘർഷത്തിൽ കലാശിക്കുകയും പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. തുടർന്ന് എം.ജി. റോഡിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കണ്ണൂരിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഉന്തുംതള്ളുമുണ്ടായി. പയ്യന്നൂരിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച ഫ്ലക്സുകളും ബോർഡുകളും നശിപ്പിക്കപ്പെട്ടു. തൃശ്ശൂരിൽ നടന്ന എസ്എഫ്ഐ മാർച്ചിലും സംഘർഷം റിപ്പോർട്ട് ചെയ്തു.