അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ശിക്ഷ ഉയർത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

5 October 2026
അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ശിക്ഷ ഉയർത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പ്രതികൾക്ക് കൊലപാതകക്കുറ്റത്തിന് (ഐപിസി 302) തന്നെ ശിക്ഷ നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

കേസിൽ നിലവിൽ പട്ടികജാതി/പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും മനപ്പൂർവ്വമല്ലാത്ത നരഹത്യക്കുമാണ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ ഇത് പോരാ എന്നും പ്രതികളുടെ പ്രവൃത്തി ക്രൂരമായ കൊലപാതകത്തിന്റെ പരിധിയിൽ വരുന്നതിനാൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നു.

കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നേരത്തെ അപ്പീൽ സമർപ്പിച്ചിരുന്നു. ഇതിനു തുടർച്ചയായാണ് മറ്റ് പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പുതിയ ഹർജി. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കോൺസൽ അൽജോ കെ. ജോസഫാണ് സുപ്രീംകോടതിയിൽ അപ്പീൽ ഹർജികൾ ഫയൽ ചെയ്തിരിക്കുന്നത്.