സ്റ്റോക്ക്ഹോം: 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രശസ്ത കനേഡിയൻ എഴുത്തുകാരി ആൻ കഴ്സന് പ്രഖ്യാപിച്ചു. സാഹിത്യത്തിലെ ക്ലാസിക്കൽ പാരമ്പര്യങ്ങളോട് രസകരവും നൂതനവുമായ സംവാദങ്ങളിൽ ഏർപ്പെടുകയും, സമകാലിക സാഹിത്യത്തിന് പുതിയ മാനങ്ങൾ സംഭാവന ചെയ്യുകയും ചെയ്ത എഴുത്തുരീതി പരിഗണിച്ചാണ് ഈ ആദരം.
ധീരവും സർഗ്ഗാത്മകവുമായ സൃഷ്ടികളിലൂടെ ലോക സാഹിത്യരംഗത്ത് ശ്രദ്ധേയയായ ആൻ കഴ്സൻ ഇരുപതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ക്ലാസിക് കൃതികളെയും ആധുനിക സാഹിത്യ കാഴ്ചപ്പാടുകളെയും കൂട്ടിയിണക്കുന്ന മികച്ച രചനകളാണ് അവരുടേത്.
കനേഡിയൻ സാഹിത്യ ലോകത്തിന് നൽകിയ അതുല്യമായ സംഭാവനകളെ മാനിച്ച് നേരത്തെ കനേഡിയൻ സർക്കാർ ‘മെമ്പർ ഓഫ് ഓർഡർ ഓഫ് കാനഡ’ നൽകി ആദരിച്ചിരുന്നു.

