‘തിരിച്ചറിയൽ കാർഡ് കാട്ടിയിട്ടും വാഹനത്തിൽ തള്ളിയിട്ട് അമർത്തി’ – ജോൺ ബ്രിട്ടാസ്

11 October 2026
‘തിരിച്ചറിയൽ കാർഡ് കാട്ടിയിട്ടും വാഹനത്തിൽ തള്ളിയിട്ട് അമർത്തി’ –  ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിനിടെ തനിക്കുനേരെ പൊലീസ് അതിക്രമം ഉണ്ടായതായി ജോൺ ബ്രിട്ടാസ് എംപി. ഇടതുപക്ഷ പ്രവർത്തകരെ കൊണാട്ട് പ്ലേസിൽ അറസ്റ്റ് ചെയ്തത് അറിഞ്ഞാണ് ബ്രിട്ടാസ് സ്ഥലത്തെത്തിയത്. എംപിയാണെന്ന് പൊലീസുകാരോട് പറഞ്ഞെങ്കിലും അവർ കേട്ടില്ലെന്നും തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും വിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ബലമായി വാഹനത്തിലേക്ക് തള്ളിയിട്ട് സീറ്റിൽ അമർത്തിവച്ചു. 5 സിആർപിഎഫുകാർ തന്നെയും മറ്റൊരാളെയും സീറ്റിൽവച്ച് അമർത്തി. പൊലീസുകാരുടെ ബോഡി ക്യാമറയിലൂടെ കൺട്രോൾ റൂമിൽനിന്ന് ഡിസിപി സച്ചിൻ ഇതു കണ്ടു. ഉടൻ വിടണമെന്ന് സച്ചിൻ നിർദേശിച്ചപ്പോഴാണ് വിട്ടത്. പിന്നീട് ബസിനു പുറത്തു തള്ളി. സാജിദ് എന്ന യുവാവ് വന്ന് ഓട്ടോയിൽ കയറ്റിയതു കൊണ്ടാണ് രക്ഷപ്പെട്ടത്. പൊലീസ് വിട്ടയച്ചശേഷം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ ബ്രിട്ടാസ് ഏറെനേരം നടപ്പാതയിൽ ഇരുന്നു. ഡിസിപി പിന്നീട് ഫോണിൽ വിളിച്ച് ക്ഷമ പറഞ്ഞതായും ബ്രിട്ടാസ് പറഞ്ഞു.