ഇസ്രായേലിൽ സർക്കാർ രൂപീകരണത്തിന് കളമൊരുങ്ങുന്നു; ഗാദി ഐസൻകോട്ടിനെ ക്ഷണിച്ച് പ്രസിഡന്റ്

8 November 2026
ഇസ്രായേലിൽ സർക്കാർ രൂപീകരണത്തിന് കളമൊരുങ്ങുന്നു; ഗാദി ഐസൻകോട്ടിനെ ക്ഷണിച്ച് പ്രസിഡന്റ്

ജെറുസലേം: ഇസ്രായേലിൽ സർക്കാർ രൂപീകരണത്തിനായി യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് ഔദ്യോഗികമായി ക്ഷണിച്ചു. സർക്കാർ രൂപീകരിക്കുന്നതിനുള്ള കത്ത് പ്രസിഡന്റ് ഇന്ന് ഐസൻകോട്ടിന് കൈമാറും. തിരഞ്ഞെടുക്കപ്പെടുന്നതോടെ നാല് ആഴ്ചയ്ക്കകം അദ്ദേഹം പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്.

നിശ്ചിത 28 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ, ഭരണഘടനാനുസൃതമായി 14 ദിവസം കൂടി അധിക സമയം അനുവദിക്കും. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണസഖ്യത്തെ പിളർത്തി ഭൂരിപക്ഷം ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഗാദി ഐസൻകോട്ട് ഇപ്പോൾ. രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് പുതിയ സർക്കാരുമായി ബന്ധപ്പെട്ട നിർണായക നീക്കങ്ങൾ നടക്കുന്നത്.