സുപ്രീം കോടതി ജഡ്ജിയെന്ന് തെറ്റിദ്ധരിച്ച് അസദുദ്ദീൻ ഒവൈസിക്ക് പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ; സംഭവം യുപിയിൽ അന്വേഷണത്തിന് ഉത്തരവ്

22 November 2026
സുപ്രീം കോടതി ജഡ്ജിയെന്ന് തെറ്റിദ്ധരിച്ച് അസദുദ്ദീൻ ഒവൈസിക്ക് പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ; സംഭവം യുപിയിൽ അന്വേഷണത്തിന് ഉത്തരവ്

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി എത്തിയ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്ക് പൊലീസ് ഉദ്യോഗസ്ഥർ ഗാർഡ് ഓഫ് ഓണർ നൽകി. സുപ്രീം കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നാണ് വിശദീകരണം. സംഭവത്തിൽ യുപി ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഉത്തർപ്രദേശിലെ സർക്യൂട്ട് ഹൗസിൽവെച്ചായിരുന്നു സംഭവം. സുപ്രീം കോടതി ജഡ്ജി എത്തുന്നതറിഞ്ഞ് സഹാറൻപുരിലെ സർക്യൂട്ട് ഹൗസിൽ പൊലീസ് സംഘം കഴിഞ്ഞദിവസം രാവിലെ തന്നെ എത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അസദുദ്ദീൻ ഒവൈസി എത്തിയത്.

തുടർന്ന് അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ സുപ്രീം കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ച് ഒവൈസിക്ക് ഗാർഡ് ഓഫ് ഓണർ നൽകുകയായിരുന്നുവെന്നും ഒവൈസി ഇത് സ്വീകരിക്കുകയും ചെയ്തു. പ്രോട്ടോക്കോൾ വീഴ്ച സമ്മതിച്ച സിറ്റി പൊലീസ് സൂപ്രണ്ട് വ്യോം ബിന്ദൽ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അറിയിച്ചു.