ഏഴാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം നടത്തി പ്രധാനാധ്യാപകൻ; പാഠപുസ്തകങ്ങൾ വാങ്ങാൻ സ്കൂളിലെത്തിയ പെൺകുട്ടിയെ ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കി; പോക്സോ കേസ്

2 July 2026
ഏഴാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം നടത്തി പ്രധാനാധ്യാപകൻ; പാഠപുസ്തകങ്ങൾ വാങ്ങാൻ സ്കൂളിലെത്തിയ പെൺകുട്ടിയെ ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കി; പോക്സോ കേസ്

പാലക്കാട്: വിദ്യാലയ മുറ്റത്ത് വീണ്ടും കുരുന്നുകൾക്ക് നേരെ ലൈംഗികാതിക്രമം. പാലക്കാട് നഗരത്തിലെ സർക്കാർ യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രധാനാധ്യാപകനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

കഴിഞ്ഞ മാസം പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ വാങ്ങാൻ സ്കൂളിലെത്തിയ പെൺകുട്ടിയെ ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

കുട്ടി സംഭവിച്ച കാര്യങ്ങൾ മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് അവർ നൽകിയ പരാതിയിലാണ് പാലക്കാട് സൗത്ത് പോലീസ് നിയമനടപടികൾ സ്വീകരിച്ചത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്ന പോക്സോ (POCSO) വകുപ്പുകൾ ചുമത്തിയാണ് പ്രധാനാധ്യാപകനെതിരെ നിലവിൽ കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.