പാക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം ശക്തം;ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് സമരനേതാക്കൾ

6 July 2026
പാക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം ശക്തം;ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് സമരനേതാക്കൾ

ഇസ്‌ലാമാബാദ്: പാക്ക് അധിനിവേശ കശ്മീരിൽ (PoK) പാകിസ്ഥാൻ ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം കടുക്കുന്നു. മേഖലയിൽ ആഴ്ചകളായി തുടരുന്ന സംഘർഷങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, ഇന്ത്യൻ സഹായമാവശ്യപ്പെട്ട് സമരനേതാക്കൾ രംഗത്തെത്തി.

പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി നേതാവ് സർദാർ അമാൻ ഖാനാണ് ഇന്ത്യയുടെ സഹായം തേടി രംഗത്തെത്തിയത്. മേഖലയിൽ പാകിസ്ഥാൻ കടുത്ത സാമ്പത്തിക-ഭക്ഷണ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

പാക്ക അധീന കശ്മീരിലേക്ക് ഇന്ത്യ സഹായമെത്തിക്കണമെന്നും നിയന്ത്രണരേഖയിലെ അതിർത്തി തുറന്നുനൽകണമെന്നുമാണ് അമാൻ ഖാന്റെ ആവശ്യം.

പാക്ക് അധീന കശ്മീരിലെ പാക്കിസ്ഥാന്റെ ഭരണത്തിനെതിരെ ഏറെക്കാലമായി ജനങ്ങൾ പ്രതിഷേധിക്കുന്നുണ്ട്.