കോഴിക്കോട്: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിദേശ നിക്ഷേപ വിവാദങ്ങളിൽ സിപിഎമ്മിൽ യാതൊരുവിധ ഭിന്നാഭിപ്രായവുമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്.
ഓരോ നേതാക്കളും അവരവരുടെ ശൈലിയിൽ കാര്യങ്ങൾ വിശദീകരിക്കുന്നുവെന്നേ ഉള്ളൂവെന്നും ഇക്കാര്യത്തിൽ പാർട്ടി മുൻപ് തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും സ്വരാജ് പറഞ്ഞു.
“എല്ലാം നിയമപരവും സർക്കാരിന്റെ അറിവോടെയും ആയിരിക്കണം എന്നാണ് പാർട്ടി നിലപാട്. വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ട നേതാക്കളുടെ പ്രതികരണങ്ങളിലെ കൂടുതൽ വിശദീകരണം ആ നേതാക്കളോട് തന്നെ ചോദിക്കണം.” — എം സ്വരാജ്
വിഴിഞ്ഞം തുറമുഖത്തെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് പാർട്ടിയിലെ വിവിധ നേതാക്കൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് വലിയ രീതിയിൽ രാഷ്ട്രീയ ചർച്ചയായിരുന്നു.

