ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

14 July 2026
ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

പശ്ചിമേഷ്യയിൽ വീണ്ടും കനത്ത യുദ്ധഭീതി ഉയർത്തിക്കൊണ്ട് ഹോർമൂസ് കടലിടുക്കിൽ യുഎഇയുടെ എണ്ണ ടാങ്കറുകൾക്ക് നേരെ ഇറാന്റെ ക്രൂയിസ് മിസൈൽ ആക്രമണം.

ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. എട്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിൽ ആറുപേർ ഇന്ത്യക്കാരും രണ്ടുപേർ ഉക്രൈൻ പൗരന്മാരുമാണ്.

യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം ‘മൊംബാസ’, ‘അൽ ബഹിയ’ എന്നീ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. രണ്ട് ക്രൂയിസ് മിസൈലുകളാണ് കപ്പലുകളിൽ വന്ന് പതിച്ചത്.

മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇറാന്റെ നടപടിയെ യുഎഇ പ്രതിരോധ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു.