ലണ്ടൻ: ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം ബ്രിട്ടന്റെ 59-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിങ്ങാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച ആൻഡി ബേൺഹാം, പുതിയ സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണം സ്വീകരിച്ചതോടെയാണ് അധികാരമേൽക്കൽ നടപടികൾ പൂർത്തിയായത്.
നേരത്തെ പ്രധാനമന്ത്രി കിയ സ്റ്റാമർ രാജാവിന് രാജി സമർപ്പിച്ചതിനെ തുടർന്നാണ് പുതിയ പ്രധാനമന്ത്രിയുടെ നിയമനം. പത്ത് വർഷത്തിനിടെ ബ്രട്ടന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായാണ് അദ്ദേഹം സ്ഥാനമേൽക്കാനൊരുങ്ങുന്നത്.

