കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ ഹൈക്കോടതി ഏഴ് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് പ്രതികളുടെ ജാമ്യാപേക്ഷകൾ പരിഗണിച്ച് ഉത്തരവിട്ടത്. കേസിൽ ഉൾപ്പെട്ട ശ്രീജിത്ത്, അനിൽ കുമാർ, ഷെഫീക്ക്, നിഷാദ്, ജീവൻ, കിരൺ തുടങ്ങിയ പ്രതികൾക്കാണ് നിലവിൽ ജാമ്യം ലഭിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥർക്ക് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും അതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും ഇ.ഡി കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇ.ഡി നേരിട്ട് കക്ഷി ചേരുകയും ഹർജിയെ എതിർക്കുകയും ചെയ്തു. ആകെ 11 പേർ നൽകിയ ജാമ്യാപേക്ഷകളിൽ ഏഴ് പേരുടെ ഹർജികളാണ് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. പ്രതികൾ കഴിഞ്ഞ 67 ദിവസമായി ജയിലിൽ കഴിയുകയാണെന്നതും അന്വേഷണം പൂർത്തിയാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായെന്നതും കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

